Wednesday, April 16, 2025

സൂക്ഷിക്കുക:വ്യാജ പരിവാഹൻ സന്ദേശം വഴി സൈബർതട്ടിപ്പ്: നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി

കാ ക്കനാട്: വ്യാജ പരിവാഹൻ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച് നിരവധി പേരിൽനിന്ന് വൻതുക തട്ടിയതായി പരാതി. ഇതേവരെ ഇരുപതോളം പരാതികൾ കാക്കനാട് സൈബർ പൊലീസിൽ ലഭിച്ചു.

ഒരുകോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. പലർക്കും അയ്യായിരം മുതൽ ഒരുലക്ഷംരൂപവരെ നഷ്‌ടപ്പെട്ടിട്ടുണ്ട്.

കാക്കനാട് എൻ. ജി.ഒ ക്വാർട്ടേഴ്സ് സ്വദേശി എൻ.എച്ച്. അൻവറിന് 98,500 രൂപയാണ് നഷ്ടപ്പെട്ടത്. അൻവറിൻ്റെ കാർ ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെന്നും ഉടനെ 1,000 രൂപ പിഴ അടച്ചാൽ മാത്രമേ വാഹനം വാഹനം വിട്ടുനൽകൂയെന്നും ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാത്രി വാട്സ് ആപ്പ് നമ്‌ബറിലെ പരിവാഹൻ സൈറ്റിൽനിന്ന് അൻവറിന് സന്ദേശമെത്തി. കാറുമായി മകൻ വിനോദയാത്ര പോയതിനാൽ സന്ദേശം വിശ്വസിച്ച അൻവർ മകൻ തിരിച്ചുവന്ന ഉടനെ വിവരങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്കുചെയ്‌. ഉടനെ ഫോണിലേക്ക് നിരവധി വിളികൾ വരികയും അക്കൗണ്ടിൽനിന്ന് മൂന്ന് തവണയായി 50,000,45,000, 3500രൂപ പിൻവലിച്ചതായി കാണിച്ച് സന്ദേശവും വന്നു. അപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു. വ്യാജ പരിവാഹൻ ആപ്പിന്റെ പേരിലുള്ള സൈബർ തട്ടിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു.

No comments:

Post a Comment

ഓർക്കുക, ജീവനേക്കാൾ വലുതല്ല മറ്റൊന്നും,യാത്രാമധ്യേ 17കാരൻ കുഴഞ്ഞുവീണു മരിച്ചത് ഛർദി അകത്തേക്ക് പോയതിനെ തുടർന്ന്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ

മണ്ണാർക്കാട്:കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന 17കാരൻ ഛർദി ശ്വാസനാളത്തിൽ കുടുങ്ങി മരിച്ച സംഭവത്തിൽ മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. മലപ...