പുതുപ്പാടി:പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.വാര്‍ഡ് മെംമ്പര്‍ അമ്പുഡു ഗഫൂറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ബസാര്‍ മേഖലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു.ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജാഗ്രത സമിതിയുടെ തീരുമാനങ്ങള്‍ അറിയിച്ച് കൊണ്ടുള്ള പ്രചരണ ഫ്ലക്സ് സ്ഥാപിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത
പ്രദേശത്ത് കച്ചവടം നടത്തുന്ന റഫീഖ് എന്ന വ്യക്തിയാണ് അക്രമണം നടത്തിയത് .വാര്‍ഡ് മെമ്പറുടെ നെതൃത്തത്തിലുള്ള സംഘത്തെ കമ്പി വടിയും മറ്റ് ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നു.അക്രമണത്തില്‍ മെമ്പര്‍ അമ്പുഡു,നിസാര്‍,ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സംഘം താവളമാക്കിയ കാടുമൂടി കിടന്ന സ്ഥലം വെട്ടിത്തെളിച്ച് ലഹരിവിരുദ്ധ പ്രചരണ ബോർഡ് സ്ഥാപിച്ചത് .ഈ സമയം സ്വന്തം കടയും പരിസരവും കേന്ദ്രീകരിച്ച് മദ്യവും, ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നുണ്ട് എന്ന് ലഹരിവിരുദ്ധ സമിതി പ്രവർത്തകർ ആരോപിക്കുന്ന വ്യക്തിയും, സുഹൃത്തുക്കളുമെത്തിയാണ് ആക്രമണം നടത്തിയതെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ലഹരി വിരുദ്ധ സമിതി പ്രവർ ത്തകർ പറഞ്ഞു.ആരോപണ വിധേയനും പഞ്ചായത്ത് ബസാറിൽ നത്തുന്ന ആളുമായ പുതുപ്പാടി കരിമ്പിലോട് വട്ടോത്ത് പുറായാൽ റഫീഖ് ഇരുമ്പുദണ്ഡുമായി ഓടുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ആയുധം പോലീസ് കണ്ടെടുത്തു.
എന്നാൽ കടയിൽ വെച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നില്ലെന്നും, പുറത്തു നിന്നു ഉപയോഗിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും കടയിൽ ജോലി ചെയ്യുന്ന റഫീഖിൻ്റെ സഹോദരി പറഞ്ഞു, തനിക്ക് മർദ്ദനമേറ്റെന്ന് കാണിച്ച് റഫീഖ് ആശുപത്രിയിൽ ചികിത്സ തേടി
No comments:
Post a Comment