താമരശേരി: മുമ്പ് ഒക്കെ ആൺകുട്ടികൾ ആയിരുന്നു കുടുംബത്തിന് തലവേദനയിരുന്നെങ്കിൽ ഇന്ന് കാലം എത്രയോ മാറിപ്പോയത് അറിയാതെ പോകരുതേ... ഇന്ന് നമ്മുടെ പെൺകുട്ടികൾക്ക് വന്ന മാറ്റം അതി ഭീകരമായ അവസ്ഥ വരുത്തി തീർക്കാൻ പാകത്തിൽ മണ്ണ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.എത്രയെത്ര അവിഹിത ബന്ധങ്ങൾ.....എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഉള്ള നമ്മുടെ മക്കൾ, നമുക്ക് നഷ്ടപ്പെടുന്നതിന് മുമ്പ് അവരെ നമുക്ക് കൂട്ടിപ്പിടിക്കാൻ അൽപമെങ്കിലും ജാഗ്രത കാണിക്കണമെന്ന് സമകാലിക സംഭവങ്ങൾ നമ്മെ ഉണർത്തുന്നു.ഈ അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ ഉണ്ടായ ചില കാഴ്ച്ചകളിൽ ചിലത്......
രണ്ടു ദിവസം മുമ്പ് രാത്രി അസമയത്ത് ചുരം ബദൽ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടപ്പോൾ ബൈക്കിന് സമീപം പോലീസ് വാഹനം നിർത്തി, ഇരുവരുമായി സംസാരിച്ചു, പെൺകുട്ടി തൻ്റെ പ്രായം വെളിപ്പെടുത്തി 18 വയസ്സ്.
ഉടൻ ഇരുവരും ബൈക്കിൽ കയറി സ്ഥലം വിട്ടു.
അൽപ്പം കഴിഞ്ഞ് പോലീസ് മുന്നോട്ട് പോകുമ്പോൾ റോഡരികിൽ ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നു, നേരത്തെ കണ്ട അതേ ബൈക്ക്.
പോലീസ് ഇറങ്ങി ചുറ്റുപാടും നോക്കി, ആരെയും കാണാനില്ല, പിന്നെ സമീപത്തുള്ളവരോട് അന്വേഷിച്ചു,
രണ്ടുപേർ ഇതുവഴി പോയതായി പ്രദേശത്തെ കോഴി ഫാമിലെ ജീവനക്കാർ പറഞ്ഞു, ഉടൻ പോലീസ് തിരച്ചിൽ ആരംഭിച്ചു, സമീപത്തെ പുൽക്കാട്ടിൽ കിടക്കുന്ന നിലയിൽ യുവാവിനേയും, പെൺകുട്ടിയേയും കണ്ടെത്തി.
പെൺകുട്ടി നൽകിയ വിലാസത്തിലെ വീട്ടിൽ കുട്ടിയുമായി പോലീസ് എത്തി, പിതാവ് പറഞ്ഞത് അനുസരിച്ച് പ്രായം 13 വയസ്സ്, എട്ടാം ക്ലാസിൽ പഠിക്കുന്നു.
വീട് പുതുപ്പാടിയിൽ, താമരശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന വല്ല്യുമ്മക്ക് കൂട്ടി നായി വീട്ടിൽ നിന്നും പോയതാണ്.
കൂടെയുണ്ടായിരുന്ന യുവാവ് വടകര ഇരിങ്ങൽ സ്വദേശി, പരിചയം ഇൻസ്റ്റാഗ്രാം വഴി, ചാറ്റിങ്ങിന് ഉപയോഗിച്ചത് മാതാവിൻ്റെ ഫോൺ.
രാവിലെ താമരശ്ശേരിയിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്, രാത്രി 11 മണിക്കും ഒറ്റപ്പെട്ട സ്ഥലത്ത്.
യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു.
കൊച്ചു കുട്ടികളുടെ ഒറ്റക്കുള്ള ചാറ്റുകളും, യാത്രകളും ഗൗരവത്തോടെ നിരീക്ഷിച്ചില്ലെങ്കിൽ നാളെ നമ്മുടെ കുട്ടികൾ ആർക്കൊപ്പം, എവിടേക്ക് പോയി എന്നത് പോലീസ് വീട്ടിൽ എത്തുംമ്പോഴാണ് ബോധ്യപ്പെടുക.ഇത്തരം സംഭവങ്ങൾ നിരവധിയാണ് ഈ അടുത്ത ദിവസങ്ങളിൽ താമരശേരി മേഖലയിൽ മാത്രം അരങ്ങേറി യത്.പലതും വാർത്തകൾ ആക്കാത്തതിനാൽ പുറംലോകം അറിയാതെ പോവുന്ന താണ്.ഇക്കഴിഞ്ഞ പരിശുദ്ധ റമളാനിൽ രാത്രി ഒരു മണിക്ക് ശേഷം വീട്ടുകാർ അറിയാതെ ചുരം നാലാം വളവിൽ കാടമുട്ട കഴിക്കാൻ പോയ 14 കാരിയുടെ കഥയും, നൈറ്റ് വാക്കിന് പോയ 12കാരിയുടെയും കഥകൾ സമൂഹം അറിയാതെ പോയതാണ്.കുടുംബത്തിന്റെ മാനമോർത്ത് പലതും പുറംലോകത്ത് എത്തിപ്പെടാതെ പോവുന്നു ണ്ടെങ്കിലും നാളെകൾ ഈ കുട്ടികളുടെ ഭാവി എന്തായിരിക്കും എന്ന് കൂടി ആലോചിച്ചാൽ ഓരോ കുടുബത്തിലും അച്ഛനുറങ്ങാത്ത വീടുകൾ വർധിച്ചു വർധിച്ചു വരുന്ന കാഴ്ച കളാണ്.........😥
"മിന്നുന്നതെല്ലാം പൊന്നല്ല " കുട്ടികൾ കെണിയിൽ പെടാതെ സൂക്ഷിക്കുക
No comments:
Post a Comment