Friday, April 4, 2025

എമ്പുരാൻ' പണിതുടങ്ങിയോ?ഗോകുലം ഗോപാലന്‍റെ ചെന്നൈ,കോഴിക്കോട് ഓഫീസുകളില്‍ ഇഡി റെയ്ഡ്"

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എൻ‌ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് വടകരയിലെ വീട്ടിലെത്തി ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്.നടത്തുന്നത്.ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും കോഴിക്കോട് അരയിടത്ത് പാലത്തുള്ളഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലുമാണ് പരിശോധന നടക്കുന്നത്

"ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 'എമ്പുരാൻ' സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു"

ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.ഇനിയും റെയ്ഡുകൾ നടക്കും. റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതി.ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാൽ പറഞ്ഞു."
 
 

No comments:

Post a Comment

ആവിലോറയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: ആവിലോറയിലേ വീട്ടിൽ നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ.റെബിൻ റഹ്മാൻ, മുഹമ്മദ് ഷാഫി എന്നിവരേയാണ്എംഡിഎംഎ സഹിതം എക്സൈസ് പിട...