Wednesday, April 16, 2025

*ലഹരി മാഫിയ അക്രമം : പ്രതികളെ അറസ്റ്റ് ചെയ്യണം -എസ്‌ഡിപിഐ*

താമരശ്ശേരി :
താമരശ്ശേരി കാരാടിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനും സുഹൃത്തിനും നേരെ ലഹരി സംഘം വാളുവീശി അക്രമിച്ച സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികൾകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകാത്തതിൽ എസ്‌ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ്ചെയ്യാതെ 
അക്രമി സംഘവുമായി പോലീസ് ഒത്തുകളിക്കുകയാണെന്നും ഇനിയും നടപടി വൈകിപ്പിച്ചാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ യോഗത്തിൽ ആദ്യക്ഷനായി. SDPI താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി നിസാർ പള്ളിപ്പുറം. അഷ്‌റഫ്‌ പിപി. റാഫി. സിറാജ് നവാസ് തച്ചം പൊയിൽ ഷംസു ഓ പി. തുടങ്ങിയവർ സംസാരിച്ചു

No comments:

Post a Comment

നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയതിന് പോലിസ് കസ്റ്റഡിയില്‍ എടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയില്‍

കോഴിക്കോട്: നാട്ടുകാരുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയില്‍. വെള്ളയില്‍ സ്വദേശി...