Monday, April 21, 2025

ദുബായില്‍ നിന്നെത്തിയ യുവാവിനെ ഭാര്യയും കാമുകനും കൊന്നു കഷ്ണങ്ങളാക്കി വയലിൽ തള്ളി; ഭാര്യ പിടിയിൽ

ലഖ്‌നൗ: ഏറെ സംശയകരമായ സാഹചര്യത്തിൽ വയലിൽ കണ്ടെത്തിയ സ്യൂട്ട് കേസിൽ ഭർത്താവിനെ കൊന്നു കഷ്ണങ്ങളാക്കി യാണെന്ന് തെളിഞ്ഞു.സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം.. ഞായറാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു കര്‍ഷകന് തന്റെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഒരു സ്യൂട്ട്‌കേസ് ലഭിച്ചത്. സംശയാസ്പദമായ നിലയില്‍ സ്യൂട്ട്‌കേസ് കണ്ടതോടെ ജിതേന്ദ്ര ഗിരി എന്ന കര്‍ഷകന്‍ ഉടന്‍ വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ സ്യൂട്ട്‌കേസില്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ കഷണങ്ങളാക്കിയ മൃതശരീരമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്."
 പത്ത് ദിവസം മുമ്പ് ദുബായില്‍നിന്ന് നാട്ടിലെത്തിയ നൗഷാദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ റസിയ സുല്‍ത്താനയും നൗഷാദിന്റെ അനന്തരവനുമായ റുമാനും ചേര്‍ന്നാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തിയത്. റസിയ സുല്‍ത്താനയും റുമാനും തമ്മിലുള്ള ബന്ധം എതിർത്തതിനാലാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം.


പത്ത് ദിവസം മുമ്പ് ദുബായില്‍നിന്ന് നാട്ടിലെത്തിയ നൗഷാദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ റസിയ സുല്‍ത്താനയും നൗഷാദിന്റെ അനന്തരവനുമായ റുമാനും ചേര്‍ന്നാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തിയത്. റസിയ സുല്‍ത്താനയും റുമാനും തമ്മിലുള്ള ബന്ധം എതിർത്തതിനാലാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം.സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. പോലീസിന് മൃതദേഹം കണ്ട് ആളെ തിരിച്ചറിയാനായിരുന്നില്ല. എന്നാല്‍ തവിട്ട് നിറത്തിലുള്ള സ്യൂട്ട്‌കേസിലെ ബാര്‍കോഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിമാനത്താവളത്തിലെ ബാര്‍കോഡായിരുന്നു സ്യൂട്ട്‌കേസിലുണ്ടായിരുന്നത്.


വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട പോലീസ് ഈ സ്യൂട്ട്‌കേസിന്റെ ഉടമയെ കണ്ടെത്തി. ബതൗളി ഗ്രാമത്തിലുള്ള നൗഷാദ് അഹമ്മദ് എന്ന 38-കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഇതിലൂടെ തിരിച്ചറിഞ്ഞു. ദുബായില്‍ ജോലി ചെയ്യുകയായിരുന്നു നൗഷാദ് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയതെന്നും വ്യക്തമായി. കൊലപാതകം വന്‍ ആസൂത്രണത്തോടെ നടത്തിയതാണെങ്കിലും ദുബായില്‍നിന്ന് നൗഷാദ് കൊണ്ടുവന്ന അതേ സ്യൂട്ട്‌കേസ് ഉപയോഗിച്ചതിലൂടെ അദ്ദേഹത്തിന്റെ ഭാര്യക്ക് അമളി പറ്റിയെന്ന് പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിനെ തേടി പോലീസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ റസിയ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും രക്തത്തിന്റെ അംശങ്ങളുള്ള മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തിയതോടെ റസിയയുടെ വാദങ്ങള്‍ പൊളിഞ്ഞു."കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ റസിയ കുറ്റസമ്മതം നടത്തി. കാമുകനും നൗഷാദിന്റെ അനന്തരവനുമായ റുമാനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അവര്‍ വെളിപ്പെടുത്തി. നൗഷാദ് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടാണ് കൊലപാതകം നടത്തിയതെന്ന് റസിയ പറഞ്ഞു. കൊലപാതകത്തിന് റുമാന്‍ തന്റെ സുഹൃത്തായ ഹിമാന്‍ഷുവിന്റെ സഹായവും തേടിയിരുന്നു. ഹിമാന്‍ഷുവാണ് കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 55 കിലോമീറ്റര്‍ അകലെയുള്ള വയലില്‍ തള്ളിയത്. നിലവില്‍ ഹിമാന്‍ഷുവും റുമാനും ഒളിവിലാണ്.
 

No comments:

Post a Comment

ഇനി ആവർത്തിക്കില്ലെന്ന്,'സർബത്ത് ജിഹാദ്' വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന് ബാബാ രാംദേവ്"

ന്യൂഡൽഹി:നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ...