Saturday, April 19, 2025
ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന;ഉടമ അറസ്റ്റിൽ
നരിക്കുനി :ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന,ഉടമ അറസ്റ്റിൽ.മൂന്ന് മാസം മുൻപ് തുടങ്ങിയ ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് എന്ന് പേരുള്ള ചെരിപ്പ് കടയുടെ ഉടമസ്ഥൻ കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹസിൻ (33) ആണ് 890 പാക്കറ്റ് ഹാൻസുമായി കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്.പിടികൂടിയ ലഹരി വസ്തുവിന് രണ്ടര ലക്ഷം രൂപ വില വരും.മൂന്ന് മാസം മുൻപാണ് ഇയാൾ നരിക്കുനിയിൽ ചെരിപ്പ് കട തുടങ്ങിയത്. കടയുടെ ഉള്ളിലായുള്ള മുറിയിൽ ചാക്കിലും, ഇയാളുടെ സ്കൂട്ടറിൻ്റെ സീറ്റിന് അടിയിലും ആയാണ്ഹാൻസ് സൂക്ഷിച്ചിരുന്നത്. കർണ്ണാടകയിൽ നിന്നും ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് കോഴിക്കോട് ജില്ലയിലെ വിൽപ്പന കാർക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് ഹാൻസുമായി ഇയാളെ പിടി കൂടിയിരുന്നു. റൂറൽ എസ്. പി യുടെ സ്പെഷ്യൽ സ്ക്വാഡും കൊടുവള്ളി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. റൂറൽ ജില്ലയിലെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കർശനമാക്കുമെന്ന് നാർക്കോട്ടിക് സെൽ ഡി.വൈ. എസ്. പി പ്രകാശൻ പടന്നയിൽ ,,താമരശ്ശേരി ഡി.വൈ. എസ്.പി കെ . സുശീർ എന്നിവർ അറിയിച്ചു.
Subscribe to:
Post Comments (Atom)
ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും
താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില്‍ ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment