താമരശ്ശേരി :കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് എന്ന സ്ഥാപനത്തിലേക്ക് എത്തിക്കേണ്ട കോഴി അറവു മാലിന്യമാണ് ചാക്കുകളിൽ കെട്ടി സമീപ പ്രദേശത്തെ കെട്ടിടത്തിൽ സൂക്ഷിച്ചത്.കൂടാതെ ഫാക്ടറിയിലെ ദ്രവരൂപത്തിലുള്ള മാലിന്യം (സ്ലറി ) കൂറ്റൻ ടാങ്ക് നിർമ്മിച്ച് ഫാക്ടറിയിൽ നിന്നും ടാങ്കർ ലോറികളിൽ എത്തിച്ച് ഈ കെട്ടിടത്തിന് സമീപം നിക്ഷേപിക്കുകയും, രഹസ്യമായി സ്ഥാപിച്ച പൈപ്പ് ലൈനിലൂടെ സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടുകയും ചെയ്യുകയായിരുന്നു. ദുർഗന്ധം മൂലം ഉൽഭവം തേടിയിറങ്ങിയ നാട്ടുകാരാണ് ഇന്നലെ മാലിന്യശേഖരം കണ്ടെത്തിയത്., തുടർന്ന് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരും, സെക്രട്ടറിമാരും,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, നഗ്നമായ നിയമ ലംഘനങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്.
ഫ്രഷ് ക്കട്ട് ഫാക്ടറി യോട് ചേർന്ന പുഴയുടെ മറുകരയിൽ താമരശ്ശേരി പഞ്ചായത്ത് പരിധിയിലുള്ള കെട്ടിടമാണ് താമരശ്ശേരി പഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റാൻ ആരംഭിച്ചത്.
താമരശ്ശേരി അവേലം സ്വദേശി അബ്ദുറഹ്മാൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കെട്ടിടത്തിലാണ് അഴുകി ദുർഗന്ധം പരത്തി ചോര ഒലിക്കുന്ന നിലയിൽ ചാക്കുകളിൽ നിറച്ച ടൺ കണക്കിന് കോഴി അറവുമാലിന്യം സൂക്ഷിച്ചത്.
2019 ൽ ആണ് കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ട് ആരംഭിച്ചത്. അന്നു മുതൽ ദുർഗന്ധം മൂലം പൊറുതിമുട്ടിയ സമീപവാസികൾ സമരത്തിലാണ്. ഫാക്ടറിയിൽ നിന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതുമൂലം പുഴ മലിനമാവുകയും,6
കിലോമീറ്റർ അകലെ വരെ ദുർഗന്ധം വമിക്കുകയും ചെയ്തതിനാൽ ഫാക്ടറിക്കെതിരെ ഇരു തുള്ളി പുഴ സംരക്ഷണ സമിതി രണ്ടു മാസത്തിൽ അധികമായി പ്രത്യക്ഷ സമരത്തിലാണ്.
ഫാക്ടറിയുടെ സംസ്കരണ ശേഷി കേവലം 30 ടൺ മാത്രമായിരിക്കെ കോഴിക്കോട് ജില്ലയിൽ നിന്നും ശേഖരിക്കുന്ന 150 ടണ്ണിൽ അധികം മലിന്യം ശേഖരിച്ച് കൊണ്ടുവരുന്നത് ഇവിടേക്കാണ്, ഫ്രഷ് ക്കട്ടും, ജില്ലാ പഞ്ചായത്തും തമ്മിലുള്ള വ്യവസ്ഥ പ്രകാരം ജില്ലയിൽ മറ്റു കമ്പനികൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല.
കമ്പനിയിൽ പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടാനാണ് മാലിന്യം വിവിധയിടങ്ങളിലെ കെട്ടിടങ്ങളിൽ സൂക്ഷിക്കുകയും, കുഴികൾ എടുത്ത് മൂടുകയും ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദൻ, വൈസ് പ്രസിഡണ്ട് സൗദാ ബീവി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, ഒമ്പതാം വാർഡ് നമ്പർ സംഷിതാ ഷാഫി എന്നിവർ നേരിട്ട് എത്തി ബിൽഡിങ് പൊളിച്ചു മാറ്റുന്നതിന് നേതൃത്വം കൊടുത്തു
No comments:
Post a Comment