*ഈമാസം 15 നകം അപേക്ഷിക്കണം*
ഉയർന്ന ശമ്പളത്തില്‍ ഒമാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകരാകാന്‍ സുവർണാവസരം. കേരളസര്‍ക്കാരിന് കീഴിലുള്ള ഒഡെപെക് മുഖേനയാണ് ഒമാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപക നിയമനത്തിന് റിക്രൂട്ട് ചെയ്യുന്നത്. ഈമാസം 15 നകം അപേക്ഷിക്കണം.തസ്തികയും യോഗ്യതയും:
വൈസ് പ്രിന്‍സിപ്പല്‍ (സ്ത്രീ): ഇംഗ്ലിഷ്, കണക്ക്, സയന്‍സ് എന്നിവയിലൊന്നില്‍ പിജി + ബിഎഡ്.
ഇംഗ്ലിഷ്, ഫിസിക്‌സ്, കണക്ക് പ്രൈമറി ടീച്ചര്‍ (സ്ത്രീ): ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം /പിജി + ബിഎഡ്.
ഇംഗ്ലിഷ്, ഫിസിക്‌സ്, കണക്ക് സെക്കന്‍ഡറി ടീച്ചര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം / പിജി + ബിഎഡ്.
ഐസിടി: കംപ്യൂട്ടര്‍ സയന്‍സില്‍ പിജി + എച്ച്ടിഎംഎല്‍ സിഎസ്എസ്, പൈതണ്‍, എംഎസ് ഓഫിസ്, ജിസ്യൂട്ട് എന്നിവയില്‍ പ്രാവീണ്യം.
ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (PET): ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം/പിജി.
ഉദ്യോഗാര്‍ഥികള്‍ക്ക് സിബിഎസ്ഇ/ ഐസിഎസ്ഇ സ്‌കൂളില്‍ 3 വര്‍ഷ പരിചയം വേണം.
പ്രായം: 40 വയസ് കവിയരുത്.
ശമ്പളം:
ടീച്ചര്‍ (300 മുതല്‍ 350 വരെ ഒമാന്‍ റിയാല്‍. അതായത് 66,000 രൂപ മുതല്‍ 77,000 രൂപ വരെ).
വൈസ് പ്രിന്‍സിപ്പല്‍ (500 ഒമാന്‍ റിയാല്‍. അതായത് 1.1 ലക്ഷം രൂപ).
അപേക്ഷിക്കേണ്ട വിധം:
താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ താഴെയുള്ള ഇമെയിലിലേക്ക് അയക്കുക.
career@odepc.in
വിശദാംശങ്ങള്‍ക്ക്: www.odepc.kerala.gov.in
No comments:
Post a Comment