Wednesday, April 16, 2025

വഖഫ് സ്വത്തുക്കൾ‌ ഡീനോട്ടിഫൈ ചെയ്യരുത്; വലിയ പ്രത്യാഘാതമുണ്ടാക്കും’: നിർണായക നിർദേശവുമായി സുപ്രീം കോടതി"

ക്ഷേത്ര ബോർഡുകളിലും മറ്റും ഇതര മതസ്ഥരുണ്ടോ
 വഖഫ് സ്വത്തുക്കൾ‌ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽനിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി‌. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ് കോടതി നിർദേശം. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗൺസിലിലെ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ അംഗങ്ങളെ മുസ്‌ലിം അല്ലെങ്കിലും നിയമിക്കാം. എന്നാൽ ബാക്കിയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാൻ തുടങ്ങിയെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അതിശക്തിമായ എതിർപ്പിനെ തുടർന്ന് കേസ് കൂടുതൽ വാദത്തിനായി നാളേക്കു മാറ്റി.പാർലമെന്റ് നിയമത്തിലൂടെ മതാചാരത്തിൽ സർക്കാർ ഇടപെട്ടുവെന്ന് കപിൽ സിബൽ‌ സുപ്രീം കോടതിയിൽ വാദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരമെന്നും കപിൽ സിബൽ ചോദിച്ചു. കേസ് ഹൈക്കോടതിയിലേക്കു തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അനുച്ഛേദം 26നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുത്. അനുച്ഛേദം 26 മതേതരമാണ്, എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളാകും മുൻപ് വഖഫായിരുന്നത് അങ്ങനെതന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.വഖഫ് ഭേദഗതി നിയമത്തിനെതിരായി ഹർജികൾ പരിഗണിച്ച സുപ്രീം കോടതി സുപ്രധാനമായ മൂന്ന് കാര്യങ്ങളായിരുന്നു എടുത്ത് പറഞ്ഞത്. 

വഖഫ് സ്വത്തിൽ കളക്ടർക്ക് അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അല്ലാതാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കളിൽ മാറ്റം വരുത്തുന്നതിലൂടെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി സുപ്രീം കോടതി എടുത്ത് പറഞ്ഞു."
 ക്ഷേത്ര ബോർഡുകളിലും മറ്റും ഇതര മതസ്ഥരുണ്ടോ എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്തയോട് സുപ്രീം കോടതി എടുത്ത് ചോദിച്ചു. നിയമം മൂലം രൂപീകൃതമായ ക്ഷേത്ര ബോർഡുകളുടെ മേൽനോട്ടത്തിന് ഇതര മതസ്ഥരും ഉണ്ടാകുമെന്ന് തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് കൃത്യമായ ഉത്തരം നൽകാൻ തുഷാർ മേത്ത തയ്യാറായില്ല. ഇതല്ല ഇപ്പോഴത്തെ പരിഗണനാ വിഷയം, അതിനെക്കുറിച്ച് തനിക്ക് കൂടുതൽ പറയാനില്ല എന്നായിരുന്നു അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞത്."
 




No comments:

Post a Comment

വെളിമണ്ണ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു.

താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവി...