ഭാരത് മാതാ കീ ജയ്' വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് ആർഎസ്‌എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭാഗവത്.കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന, മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവർക്കും ആർഎസ്‌എസ് ശാഖകളില്‍ പങ്കെടുക്കാമെന്നാണ് മോഹൻ ഭാഗവത് വ്യക്തമാക്കിയത്.
നാലുദിവസത്തെ വാരാണസി സന്ദർശനത്തിനിടയില്‍ മോഹൻ ഭാഗവത്, ലജ്പത് നഗർ കോളനിയിലെ ആർഎസ്‌എസ് ശാഖ സന്ദർശിച്ചിരുന്നു. ഇവിടെവെച്ച് ആർഎസ്‌എസ് പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിനാണ്, മുസ്ലിങ്ങള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. എന്നാല്‍, ശാഖകളില്‍ വരുന്നവർക്ക് ഭാരത് മാതാ കീ ജയ് വിളിക്കാൻ ശങ്ക ഉണ്ടാകരുത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.
No comments:
Post a Comment