എട്ട് നായ്ക്കളും 16 സി.സി.ടി.വി കാമറയുമുള്ള വീട്ടില്‍നിന്ന് ഒരുകിലോ സ്വര്‍ണം കവര്‍ന്നു
ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിലെ വീട്ടില്‍ നിന്നാണ് കള്ളന്മാർ ലോക്കറില്‍ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങള്‍ കവർന്നത്.
ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്.
ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീണ്‍ പിന്റോ നിലവില്‍ കുവൈറ്റിലാണ്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ നിരീക്ഷണത്തിന് 16 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്ബില്‍ എത്തിയത്. തുടർന്ന് കാമറ ആംഗിളുകള്‍ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്ബഴി തകർത്ത് അകത്ത് കടക്കുകയായിരുന്നു. മുധോള്‍, ജർമ്മൻ ഷെപ്പേർഡ് ഇനങ്ങള്‍ ഉള്‍പ്പെടെ എട്ട് വളർത്തുനായ്ക്കളും ഇവിടെ സുരക്ഷക്കായി വളർത്തുന്നുണ്ട്. താക്കോല്‍ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്.
ഗണ്യമായ അളവില്‍ സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു. നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാൻ പതിവായി വീട്ടിലെത്താറുള്ള രണ്ട് തൊഴിലാളികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അവർ ഉടൻ കുവൈറ്റിലെ ഉടമകളെ വിവരമറിയിച്ചു.
No comments:
Post a Comment