മലപ്പുറം: ഭർത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യയാണ് സത്യഭാമ. സാബിക്കിന്റെ അറിവോടെയാണ് യുവതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കഴിഞ്ഞ മൂന്നുവർഷമായി ലൈംഗികപീഡനത്തിന് ഇരയാക്കിയത്. യുവതി പതിനഞ്ചുകാരനെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തു.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. പീഡന ദൃശ്യങ്ങൾ പകർത്തി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും റിപ്പോർട്ടുണ്ട്. പീഡനത്തിനിരയായ പതിനഞ്ചുകാരന് ഇവർ ലഹരികൊടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പതിനഞ്ചുകാരന്റെ പരാതിയിൽ തിരൂർ പോലീസാണ് കേസെടുത്തത്. യുവതിയുടെ ഭർത്താവ് സാബിക്കിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment