Friday, April 4, 2025

താമരശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണം, ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ വാളു വീശി,തടയാൻ ശ്രമിച്ച സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു.

താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം.

ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച്ച് 5 അംഗ സംഘം മദ്യപിക്കുന്നത് CC tv യിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ടൂറിസ്റ്റ് ഹോം പരിസരം മദ്യപാനത്തിനായി ഉപയോഗിക്കരുത് എന്നു പറഞ്ഞ ന്നതിനെ തുടർന്ന് അക്രമിസംഘത്തിലെ ഒരാൾ തൻ്റെ സ്കൂട്ടറിൻ്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചു വെച്ച നീളം കൂടിയ വാൾ എടുത്ത് ടൂറിസ്റ്റ് ഹോം ജീവനക്കാരനായ അൻസാറിനു നേരെ വീശുകയായിരുന്നു. ഇതു കണ്ട് പിടിച്ചു മാറ്റാൻ എത്തിയ തച്ചംപൊയിൽ സ്വദേശി മുഹമ്മദ് ലബീബിൻ്റെ കൈ ആക്രമിസംഘം സ്റ്റീൽ പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു. ടൂറിസ്റ്റ് ഹോമിലെ കമ്പ്യൂട്ടറിൻ്റെ സോഫ്റ്റ് വെയർ പ്രശ്നം പരിഹരിക്കാനായി എത്തിയതായിരുന്നു ലബീബ്.

വീഴുമ്പോൾ നീണ്ടു വരികയും, പിന്നീട് ഫോൾസ് ചെയ്ത് Stick ആയി മാറ്റാനും സാധിക്കുന്ന തരത്തിലുള്ള വാളാണ് ആക്രമത്തിന് ഉപയോഗിച്ചത്. സ്കൂട്ടറിലും, പിക്കപ്പ് വാനിലുമായി എത്തിയ  സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നതെന്നും ജീവനക്കാർ പറഞ്ഞു.

No comments:

Post a Comment

ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ"

ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയിൽ. 'ഇവോക്ക എഡ്യൂ ടെക്ക്' സ്ഥാപന ഉടമ രമി...