Monday, April 7, 2025

ദൈവമേ ബ്ലൂ ഡ്രം! വീട്ടിനുള്ളില്‍ ഡ്രം പുറത്തെടുത്ത് യുവതി, ജീവനും കൊണ്ടോടി ഭര്‍ത്താവ്, വീഡിയോ വൈറല്‍

മുമ്പ് ഭാര്യമാർക്ക് ഭർത്താക്കന്മാരെ ഭയമായിരുന്നെങ്കില്‍ കാലം പുരോഗതി പ്രാപിച്ചതോടെ പുരുഷന്മാർ ഭാര്യമാരെ പേടിച്ചുതുടങ്ങി.പ്രത്യേകിച്ചും കോളിളക്കം സൃഷ്‌ടിച്ച മീററ്റ് കൊലക്കേസിന് ശേഷം. ഇതോടെ ഭാര്യമാരെ മാത്രമല്ല നീല ഡ്രമ്മുകളെ വരെ ഭർത്താക്കന്മാർ പേടിച്ചുതുടങ്ങി.

ഇതിനുദാഹരണമാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ. വീഡിയോയില്‍ ഭാര്യയുടെയും നീല ഡ്രമ്മിനെയും കണ്ടതോടെ ഭർത്താവിന്റെ മുഖത്ത് ഭയം അരിച്ചിറങ്ങുന്നത് കാണാം. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഭാര്യ നീല ഡ്രം പുറത്തെടുത്തതും ഭർത്താവ് ഉടൻ തന്നെ കിടക്കയില്‍ നിന്ന് ചാടി ഓടിപ്പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്.

വൈറല്‍ വീഡിയോയില്‍ ഭാര്യ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന നീല ഡ്രം മുറിയുടെ ബെർത്തില്‍ നിന്ന് താഴെ ഇറക്കുന്നത് കാണാം. ഈ സമയം കട്ടിലില്‍ സമീപത്ത് ജോലി കഴിഞ്ഞുവന്നു വിശ്രമിക്കുന്ന ഭർത്താവ്, ഡ്രം കണ്ടതോടെ പരിഭ്രാന്തിയിലാകുന്നു. ഭാര്യയുടെ കൈകളില്‍ നീല ഡ്രം കണ്ടതും ഭർത്താവ് ഒന്നും പറയാതെ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കാര്യം എന്താണെന്ന് മനസിലാകാഞ്ഞ ഭാര്യ ഭർത്താവിനെ തിരികെ വിളിക്കുന്നുണ്ടെങ്കിലും ഭർത്താവ് വരാൻ കൂട്ടാക്കുന്നില്ല.

രസകരമായ ഈ ദൃശ്യങ്ങള്‍ വൈറലാകുമ്ബോഴും ബ്ലൂ ഡ്രമ്മിനെ സംബന്ധിച്ച ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണ്. കാരണം മാർച്ച്‌ 19 നാണ്, മീററ്റിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ഒരു സ്ത്രീ തന്റെ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് മൃതദേഹം 15 കഷണങ്ങളാക്കി സിമന്റ് നിറച്ച ഒരു നീല ഡ്രമ്മില്‍ സൂക്ഷിക്കുകയായിരുന്നു. അതിനുശേഷം, കുപ്രസിദ്ധമായ നീല ഡ്രം ഭയത്തിന്റെ പ്രതീകമായി മാറി., പ്രത്യേകിച്ച്‌ ഭർത്താക്കന്മാർക്കിടയില്‍. ഈ വൈറല്‍ വീഡിയോ ആ ഭയത്തെ തമാശരൂപത്തില്‍ അവതരിപ്പിക്കുകയാണ്.

ദൈവമേ ബ്ലൂ ഡ്രം! വീട്ടിനുള്ളില്‍ ഡ്രം പുറത്തെടുത്ത് യുവതി, ജീവനും കൊണ്ടോടി ഭര്‍ത്താവ്, വീഡിയോ വൈറല്‍
https://dhunt.in/ZK9Gb

By Hashtag Online via Dailyhunt

No comments:

Post a Comment

"കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു"

കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ചെങ്കല്ല് കയറ്റി വന്ന ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്...