Friday, April 11, 2025

പ്രവാസികളുടെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെടുന്നത്- മുൻ കേരള പോലീസ് ഉദ്യോഗസ്ഥൻ എംപി. മുഹമ്മദ് റാഫി

റിയാദ്:നാട്ടില്‍ ഏത് കേസെടുത്താലും അകപ്പെടുന്ന കുട്ടികള്‍ ആണായിരുന്നാലും പെണ്‍കുട്ടിയായിരുന്നാലും കൂടുതലും പ്രവാസികളുടെ കുട്ടികളാണ്.ഗള്‍ഫ് മലയാളി ഫെഡറേഷൻ ലഹരി വസ്തുക്കള്‍ പ്രവാസി കുടുംബങ്ങളുടെ ഇടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ പോലീസ് ഓഫീസർ.

പിതാവ് മാസാമാസം മരുഭൂമി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പണം നാട്ടിലേക്ക് അയച്ചു കൊടുക്കുന്ന പണം മാതാവ്. കൃത്യതയില്ലാതെ മക്കള്‍ക്കും. പല കാരണങ്ങള്‍ പറഞ്ഞ് നല്‍കിയത്. കുട്ടികളെ തെറ്റിന്റെ വഴിയില്‍ കൂടി സഞ്ചരിക്കുവാനായി വഴിയൊരുക്കി.

പണം കിട്ടാതെ വന്നപ്പോള്‍ വീട്ടിലുള്ള സ്വർണ്ണം. വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ മോഷണം നടത്തി. വീട്ടില്‍ മോഷണം നടത്തിയ മറ്റുള്ളവരുടെ വീടുകളിലും മോഷ്ടിക്കുവാൻ ആയി പ്ലാൻ ചെയ്യുകയും മോഷണവും മറ്റ് ക്രിമിനല്‍ പരിപാടികളും ചെയ്യുന്നതായി തന്റെ അന്വേഷണങ്ങളില്‍ കണ്ടെത്താൻ കഴിഞ്ഞു എന്നും മുൻപോലീസ് ഉദ്യോഗസ്ഥൻ തൃശ്ശൂർ മാള സ്വദേശി എം പി മുഹമ്മദ് റാഫി പറയുകയുണ്ടായി.

 

നമ്മുടെ കുട്ടികളെക്കുറിച്ച്‌ പോലീസ് പിടിച്ചു വാർത്തകള്‍ വരുമ്ബോള്‍ മാത്രമാണ് നമ്മള്‍ അറിയുന്നത്. മുൻപേ തന്നെ മാതാവിന് അറിയാൻ കഴിയും മാതാവ് പുറത്തു പറയാതെ ഒളിച്ചു വയ്ക്കും. പത്രമാധ്യമങ്ങളില്‍ കൂടി ലോകം മുഴുവനും അറിയുമ്ബോഴാണ് പിതാവ് അറിയുന്നത്. ഓരോ പോലീസ്റ്റേഷനിലും വരുന്ന കേസുകളില്‍ ഏറ്റവും കൂടുതലും കുട്ടികളുടെ വഴിവിട്ട പ്രവർത്തനങ്ങളും ലഹരി കേസുകളും ആണ്. എത്ര കേസുകള്‍ കൊലപാതകത്തിലേക്ക് എത്തിയെന്ന് നമുക്ക് ഓരോരുത്തരുക്കും അറിയാം.

ഓരോ പ്രവാസികളും നമ്മുടെ മക്കളുടെ അന്നൊന്നും ഉള്ള ചലനങ്ങള്‍ അവരുടെ സുഹൃത്ത് ബന്ധങ്ങള്‍ അവർ വീട്ടിലെത്തിയാല്‍ അവരുടെ വീട്ടിനുള്ളില്‍ റൂം അടച്ചിരിക്കുന്നു എങ്കില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളുടെ ഒന്നാണ്.ഇനിയെങ്കിലും നമ്മള്‍ ശ്രദ്ധിക്കുക ഓരോ സ്റ്റേഷനില്‍ വരുന്ന കേസ് വയലുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് അറിയാൻ കഴിയും. വരുന്ന 70% കേസുകളും ലഹരി കേസുകളും മറ്റ് കേസുകളും ഏറ്റവും കൂടുതല്‍ പ്രവാസികളുടെ കുടുംബങ്ങളിലെ കുട്ടികളിലാണ്.

 

മുൻ കേരള പോലീസ് കുറ്റ അന്വേഷണ ഉദ്യോഗസ്ഥനും ഒട്ടനവധി കേസുകള്‍ കണ്ടുപിടിച്ച തൃശ്ശൂർ മാള സ്വദേശി എംപി മുഹമ്മദ് റാഫി ഗള്‍ഫ് മലയാളി ഫെഡറേഷൻ ലഹരി വസ്തുക്കള്‍ പ്രവാസി കുടുംബങ്ങളുടെ ഇടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു.

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...