Tuesday, April 8, 2025

വിവാഹത്തിന് ഒമ്പതു ദിവസം മുമ്പ് അമ്മായി അമ്മയും മരുമകനും ഒളിച്ചോടി

ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുമ്പ് വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒമ്പത് ദിവസം മുമ്പാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി.


വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ വീട്ടിൽ സന്ദർശകനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ, ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മദ്രക് പൊലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...