ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കിയാണ് വിശ്വാസികൾ ഇന്ന് ദുഖവെള്ളി ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും.
കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുൽത്താമലയിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്ര അനുസ്മരിച്ചാണ് കുരിശിന്റെ വഴിയിൽ വിശ്വാസികൾ പങ്കെടുക്കുന്നത്.
പീലാത്തോസിൻറെ അരമനയിലെ വിചാരണ മുതൽ യേശുവിൻറെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ദിനത്തിൽ ക്രിസ്തുമത വിശ്വാസികളുടെ പ്രാർത്ഥനകളിലും ആചാരങ്ങളിലും നിറയുന്നത്. പെസഹാ വ്യാഴത്തിലെ അന്ത്യ അത്താഴത്തിന് ശേഷം ഗാഗുൽത്താ മലയിലാണ് യോശുവിനെ ക്രൂശിക്കുന്നത്.
No comments:
Post a Comment