Monday, April 7, 2025

അസ്മയുടെ മരണകാരണം അമിത രക്തസ്രാവം; ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു’

വീട്ടിൽവച്ചുള്ള പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അസ്മയുടെ കബറടക്കം ഇന്നു വൈകിട്ട് പെരുമ്പാവൂർ അറയ്ക്കപ്പടി എടത്താക്കര ജുമാ മസ്ജിദിൽ നടന്നു.ഇതിനിടയിൽ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ആക്ഷേപം. സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെയും പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ പല പ്രഭാഷണങ്ങള്‍ക്കിടയിലും
വീട്ടിലെ പ്രസവം നല്ലതെന്ന് പ്രചരിപ്പിക്കുന്ന മതനേതാക്കളുടെ പ്രസംഗങ്ങങ്ങള്‍ പുറത്തുവന്നു. 

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...