Monday, April 7, 2025

ഫ്രഷ്കട്ട് അറവു മാലിന്യ പ്ലാന്റിൽ മിന്നൽ പരിശോധന നിയമലംഘനം ഉദ്യോഗസ്ഥർ നേരിട്ടു കണ്ടെത്തി

കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് അറവ് മാലിന്യ പ്ലാൻ്റിൻ്റെ സമീപത്തുള്ള തോട് വഴി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് സമരസമിതി നേതാക്കളും നാട്ടുകാരും ഉദ്യോഗസ്ഥരെ അറിയിച്ച പ്രകാരം മിന്നൽ പരിശോധന  നടത്തയതിൽ കുറ്റകൃത്യം കണ്ടെത്തി . പ്ലാൻ്റിൽ നിന്നും ചെറിയ പൈപ്പുകൾ വഴിയാണ് മലിനജലം പുറംതള്ളുന്നത് . ദുർഗന്ധം കൊണ്ട് ആ പ്രദേശത്ത് നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് .സമരസമിതിയുടെ ഭാരാഹികൾ ഉദ്യോഗസ്ഥരോട് നിയമലംഘനം നടത്തിയ ഫ്രഷ് അറവു മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും വേണ്ട നടപടി സ്വീകരിക്കുവാനും ആവശ്യപ്പെട്ടു .



മാലിന്യ പ്ലാന്റിൽ മിന്ന ൽ പരിശോധ നടത്തിത് മലിനീകരണ നിയന്ത്രണ ബോഡ് ഓഫീസ് കോഴിക്കോട് നിന്ന് എൻവിറോൺമെൻ്റൽ എഞ്ചിനീയർ  സൗമ ഹമീദ് , ബിജേഷ് - അസിസ്റ്റന്റ് എഞ്ചിനീയർ      പൊല്യൂഷ്യൻ കൺട്രേ ാൾ          ബോഡ്,കോഴിക്കോട് ശുചിത്വ മിഷൻ - രശ്മി ,LSGD ഓഫീസർ - മനോജ്‌.

CWRDM ഉദ്യോഗസ്ഥർ,

 സമരസമിതി നേതാക്കളായ. വാർഡ് മെമ്പർ ഷീജ ബാബു ശംഷിദാ ഷാഫി , സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു , കൺവീനർ പുഷ്പാകരൻ മഠത്തിൽ, ട്രഷറർ 

മുജീബ് കുന്നത്ത്കണ്ടി,അജ്മൽ ചുടലമുക്ക്, റാമിസ് എ.കെ. ഹുസൈൻ കരിമ്പാല കുന്ന്, ഷാനു , റെജുല. സമീറ,സൗദ, ജസ്‌ന, ആസിഫ് ബുറാഖ്, അഷ്മിൽ , അനീസ് , മിർഷാദ് ,നിയാസ്, ഷംസീന , അസ്കർ, എന്നിവരും സമരസമിതി മറ്റ് ഭാരവാഹികളും പങ്കെടുത്തു

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...