താമരശ്ശേരി: ചമലിൽ കഞ്ചാവും മാരക ആയുധവുമായി മൂന്നുപേർ പിടിയിൽ. ചമൽ വെണ്ടോക്കും ചാലിൽ വാടക വീട്ടിൽ വെച്ചാണ് നീളം കൂടിയ കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ് തുടങ്ങിയവയുമായി മൂന്നു പേരെ ഇന്നലെ അർധരാത്രിയിൽ താമരശ്ശേരി പോലീസ് പിടികൂടിയത്.
പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ (27), ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ (23), കൊക്കം വേരുമ്മൽ ഹരീഷ് (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
No comments:
Post a Comment