Friday, April 11, 2025

ചില്ലറക്കാരനല്ല നമ്മുടെ പൊറോട്ട ,ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളിൽ അഞ്ചാമൻ

ഭക്ഷണത്തിൽ ഏറെ പഴികേൾക്കുന്ന നമ്മുടെ പൊറാട്ട അത്ര ചില്ലറക്കാരനൊന്നുമല്ല.ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡുകളിൽ അഞ്ചാമൻ.നെറ്റി ചുളിക്കണ്ട.കേരളത്തിന്‍റെ പൊറോട്ടയുടെ കീര്‍ത്തി അന്താരാഷ്ട്ര തലത്തിൽ എത്തിയതിന്റെ ആവേശത്തിലാണ് മലയാളികൾ.ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ പൊറോട്ട ഇടംപിടിച്ചിരിക്കുകയാണ്. ലിസ്റ്റിലെ ആദ്യ അഞ്ചിലാണ് പൊറോട്ടയുടെ സ്ഥാനം."പൊറോട്ട  ഇഷ്ടമില്ലാത്ത മലയാളികൾ വിരളമാണ്.അവർക്ക് പൊറാട്ട ഒരു വികാരമാണ്. പൊറോട്ടയും ബീഫുമാണ് ഹിറ്റ് കോമ്പിനേഷനെങ്കിലും മട്ടണും ചിക്കനും എന്നുവേണ്ട സാമ്പാറും കൂട്ടിവരെ പൊറോട്ടയെ അകത്താക്കും മലയാളി. നൂൽ പൊറോട്ട, ബൺ പൊറോട്ട, പാൽ പൊറോട്ട, കിഴി പൊറോട്ട എന്നിങ്ങനെ പല വെറൈറ്റികളും പൊറോട്ടയിലുണ്ട്.

അൾജീരിയൻ സ്ട്രീറ്റ് ഫുഡ് ഗാരന്റിറ്റയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കടല മാവ്, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, വെള്ളം എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുട്ട അടിച്ചു മൂടി ബേക്ക് ചെയ്തെടുക്കുന്നതാണ് ഈ വിഭവം. ചൈനീസ് വിഭവമായ ഗുട്ടി ആണ് രണ്ടാം സ്ഥാനത്ത്.നമ്മുടെ പഞ്ചാബി ഭക്ഷണമായ അമൃത്സരി കുൽച്ച ആറാം സ്ഥാനത്ത് നിൽക്കുന്നു.

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...